കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്നെത്തിയ യുവാക്കള്‍ പോലീസിനെ കൈയേറ്റം ചെയ്തു. പെരുമ്പാവൂര്‍-ആലുവ റോഡിൽ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സഹോദരങ്ങളായ രണ്ട് യുവാക്കളും പോലീസും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.
ബൈക്കിലെത്തിയ സഹോദരങ്ങളെ പോലീസ് തടഞ്ഞ് എങ്ങോട്ടാണ് പോകുന്നതെന്ന് തിരക്കി. തങ്ങള്‍ വീട്ടിലേക്ക് പലച്ചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുകയാണെന്നാണ് ഇവര്‍ മറുപടി നല്‍കിയത്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ഒരാള്‍ മാത്രം പോയാല്‍ പോരേ എന്ന് പോലീസ് യുവാക്കളോട് ചോദിച്ചു. ഇതോടെ പോലീസും യുവക്കളും തമ്മില്‍ വാക്കേറ്റമുണ്ടായത്. നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും പോലീസിനെ കൈയേറ്റം ചെയ്തതിനും ഇരുവര്‍ക്കുമെതിരെ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക