കോവിഡ് 19നെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി നാനാ ഭാഗത്തുനിന്നും സഹായങ്ങള്‍ ഒരുപാട് പേര് ചെയ്യുന്നുണ്ട്. നടന് മോഹന്‍ലാലിനൊപ്പം അഞ്ച് ലക്ഷം രൂപ ഫെഫ്കയിലേക്ക് മഞ്ചു വാര്യരും നല്‍കിയിരുന്നു. ഇപ്പോള്‍ ട്രാന്സ്ജെന്റര്സിന് സഹായവുമായെത്തിയിരിക്കുകയാണ് താരം. 50 പേര്‍ക്കുള്ള ഭക്ഷണ സാധനങ്ങളുടെ കിറ്റിനുള്ള പണമാണ് മഞ്ജു നല്‍കിയിരിക്കുന്നത്.
ട്രാന്‍സ്ജെന്ററായ സൂര്യ ഇഷാനാണ് യൂട്യൂബിലൂടെ ഇക്കാര്യം ഏവരെയും അറിയിച്ചത്. തങ്ങളും മനുഷ്യരാണെന്ന് തിരിച്ചറിഞ്ഞ് മനുഷ്യത്വപരമായി പെരുമാറുന്ന ഒരാളെക്കുറിച്ച് പറയാനാണ് ഈ വീഡിയോ എന്ന് പറഞ്ഞുകൊണ്ടാണ് സൂര്യ ആരംഭിക്കുന്നത്. അരിയും മറ്റ് സാധനങ്ങളും അടങ്ങിയ കിറ്റാണ് ഓരോരുത്തര്‍ക്കും നല്‍കിയത്.
ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നയാളാണ് മഞ്ജുവെന്നും സംസ്ഥാന സര്‍ക്കാരും തങ്ങളെ സഹായിക്കുന്നുണ്ടെന്നും സൂര്യ പറഞ്ഞു. മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്സ്ജെന്ററുമായ രഞ്ജു രഞ്ജിമാറാണ് മഞ്ചുവിനെ ട്രാന്‍സ്ജെന്റേഴ്സിന്റെ അവസ്ഥയെക്കുറിച്ച് മഞ്ജുവിനോട് പറയുന്നത്. 50 പേര്‍ക്ക് 700 രൂപയുടെ കിറ്റ് നല്കുവാന് 35,000 രൂപയാണ് മഞ്ജു വാര്യര്‍ നല്‍കിയത്. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ മനുഷ്യപ്പെറ്റുള്ള സ്ത്രീയാണ് മഞ്ജുവെന്ന് രഞ്ജി രഞ്ജിമാര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക