വാഷിംഗ്ടണ്‍ : അമേരിക്കയില്‍ കോവിഡ് വൈറസ് പടരുമ്പോൾ വിചിത്ര വാദവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ മാസ്ക്ക് ധരിക്കില്ലെന്നും അത് തന്റെ ഇഷ്ടമാണെന്നും ട്രംപ് . വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.ലോകനേതാക്കളെ മാസ്ക് ധരിച്ചുകൊണ്ട് അഭിസംബോധന ചെയ്യാന്‍ തനിക്ക് ആകില്ലെന്നും ട്രംപ് വ്യക്തമാക്കി.
രാജ്യത്തെ ഓരോ പൗരന്മാരും വീടുകളില്‍ സ്വന്തമായി മാസ്ക് നിര്‍മിച്ച് ഉപയോഗിക്കുന്നതാകും ഉചിതമെന്നും ട്രംപ് പറഞ്ഞു.അതേസമയം, 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1,320 ആയി.
32,000ത്തിേലേറെപ്പേര്ക്കാണ് ഒരു ദിവസം കൊണ്ട് അമേരിക്കയില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ പൗരന്മാരും മാസ്ക് ധരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക