ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. വീടിനകത്ത് തന്നെ തുടരാനും സാമൂഹിക അകലം പാലിക്കാനും എല്ലാ ലോകനേതാക്കളും ജനങ്ങളെ നിര്‍ബന്ധിക്കുന്നു. ജോലിസ്ഥലങ്ങളെല്ലാം അടച്ചിട്ടിരിക്കുന്നതിനാൽ ആളുകളെല്ലാം വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. ഇതിനായി ആളുകളെ സഹായിക്കാനുള്ള വഴികള്‍ കണ്ടെത്താനാനുള്ള ശ്രമത്തിലായിരുന്നു വിവിധ കമ്പനികളും. ലോക്കഡൗണിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ കമ്പനിയാണ് സൂം വീഡിയോ ആപ്പ്ളിക്കേഷൻ. ഉപയോക്തതാക്കളുടെ സെക്യൂരിറ്റിയുടെ ബന്ധപ്പെട്ട നിരവധി പരാതികൾ ഉയരുന്നുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് മാസം കൊണ്ട് സൂം നേടിയത് ഞെട്ടിക്കുന്ന നേട്ടമാണ്.
ടീം അംഗങ്ങളെല്ലാം സൈന്‍ അപ്പ് ചെയ്യാതെയും എവിടെയും ലോഗിന്‍ ചെയ്യാതെയും കോളില്‍ വിളിക്കാന്‍ അനുവദിക്കുന്ന വിഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷന്‍ ആണ് സൂം.
മാര്‍ച്ച് മാസത്തില്‍ വെറും ഒരാഴ്ചയ്ക്കുള്ളില്‍ 6.2 കോടിയിലധികം ഡൗണ്‍ലോഡുകളാണ് ആപ്ലിക്കേഷനു ലഭിച്ചത്. ഇതിന്റെ കണക്കുകൾ സൂം തന്നെയാണ് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. 2019 ഡിസംബറില്‍ ഏകദേശം ഒരു കോടി സജീവ ഉപയോക്താക്കളാണ് സൂമിനുണ്ടായിരുന്നത്. 2020 മാര്‍ച്ചില്‍ ഈ എണ്ണം 20 കോടിയായി ഉയര്‍ന്നു. ഈ ആപ്പിന്റെ തുടക്കം മുതല്‍ തന്നെ ഉപയോക്തതാക്കളുടെ സ്വകാര്യതയിൽ ആശങ്കകൾ ഉണ്ടായിരുന്നിട്ടുമാണ് ഈ ആപ്പിനെ ആളുകൾ കൂടുതൽ ഡൗൺലോഡ് ചെയ്തതെന്നത് ശ്രദ്ധേയമാണ്.
എന്നിരുന്നാലും ഇത് ഉപയോഗിക്കാൻ എളുപ്പമായതിനാലും ഇത് എല്ലാവർക്കും ഒരേപോലെ ഉപയോഗിക്കാൻ സാധിക്കുന്നതിനാലും ആളുകൾ സൂമിനെ കൂടുതലായി ആശ്രയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക