മിനി സ്ക്രീനിൽ കൂടി സിനിമ ലോകത്തിലേക്ക് എത്തിയ താരം ആണ് സാധിക വേണുഗോപാൽ. ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയിൽ താരങ്ങൾ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നം ആണ് കപട സദാചാരം. തനിക്ക് എതിരെ ഉള്ള മോശം കമെന്റുകൾക്കും സന്ദേശങ്ങൾക്കും കൃത്യമായ മറുപടി നൽകുന്ന താരങ്ങളിൽ ഒരാൾ ആണ് സാധിക.
ഒരു മാസികക്ക് നൽകിയ അഭിമുഖത്തിൽ ആണ് സാധിക വെളിപ്പെടുത്തൽ നടത്തി ഇരിക്കുന്നത്. പലരും തനിക്ക് അശ്ലീല സന്ദേശങ്ങളും ഫോട്ടോകളും അയക്കാറുണ്ട്. എന്നും രാവിലെ ആരെങ്കിലും ഒക്കെ അയച്ച അശ്ലീല സന്ദേശങ്ങൾ കാണും. വാട്സാപ്പ് ഫേസ്ബുക് ഇൻസ്റ്റാഗ്രാം എല്ലാത്തിലും ഒരേ അവസ്ഥ. വീട്ടുകാരെ തെറി വിളിക്കുക. ഇത്തരത്തിൽ ഉള്ള വസ്ത്ര ധാരണം കൊണ്ടാണ് തെറി വിളിക്കുന്നത് എന്ന് പറയുക.
മറച്ചു വെക്കേണ്ടതാണ് ശരീരം എന്ന തോന്നലാണ് ഇത്തരം കമെന്റുകൾ ഇടാൻ പ്രോത്സാഹിപ്പിക്കുന്നതെന്നും എന്നാൽ അങ്ങനെ മറച്ചു വെയ്ക്കുമ്പോൾ കാണാൻ ഉള്ള കൗതുകം കൂടി അത് പീഡനമായേക്കും എന്നും താരം വിമർശിക്കുന്നു. ജോലിയുടെ ഭാഗം ആയി ആണ് പലതരം വേഷങ്ങൾ ധരിക്കുന്നത് എന്നും അതൊന്നും ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം ഇല്ല എന്നും സാധിക പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക