തിരുവനന്തപുരം: സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ കാലയളവില്‍ വാഗ്ദാനം ചെയ്ത പലവ്യഞ്ജന കിറ്റുകളുടെ വിതരണം സംബന്ധിച്ച് വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ടെന്ന് ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി.
വ്യാജ സന്ദേശം കണ്ട് ആരും റേഷന്‍ കടയില്‍ പോകരുതെന്നും ശരിയായ വിവരങ്ങള്‍ സര്‍ക്കാര്‍ സമയാസമയങ്ങളില്‍ അറിയിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി അറിയിച്ചു. ഏപ്രില്‍ 9-ാം തിയതി മുതലാണ് 17 ഇനങ്ങള്‍ അടങ്ങിയ പലവ്യഞ്ജന കിറ്റുകളുടെ വിതരണം തുടങ്ങിയത്. പയര്‍, പഞ്ചസാര, ചായപ്പൊടി, ചെറുപയര്‍, വെളിച്ചെണ്ണ ഇങ്ങനെ 17 ഇനങ്ങള്‍ അടങ്ങിയ ഭക്ഷ്യ കിറ്റാണ് സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്നത്.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശം ഇങ്ങനെ:
സൗജന്യ 17 ഇനം ഭക്ഷ്യധാന്യകിറ്റ് വിതരണം
മഞ്ഞ കാര്‍ഡുകള്‍ക്ക് കിറ്റ് വിതരണം 13/04/2020 തിങ്കള്‍
പിങ്ക് കാര്‍ഡുകള്‍ക്ക് കിറ്റ് വിതരണം 16/4/2020 വ്യാഴം
നീല കാര്‍ഡുകള്‍ക്ക് കിറ്റ് വിതരണം 21/4/2020 ചൊവ്വാഴ്ച
വെള്ള കാര്‍ഡുകള്‍ക്ക് കിറ്റ് വിതരണം 25/4/2020 മുതല്‍
ഇത് നമ്മുടെ വാര്‍ഡിലെ എല്ലാ ആളുകളിലും അറിയിക്കുക. സര്‍ക്കാര്‍ സഹായം നമ്മുടെ അവകാശമാണ് എല്ലാവരും വാങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക