ദുരന്ത കാലത്തും കർമ്മനിരതരാവുകയാണ് സമര യൗവ്വനം. പ്രളയം കേരളത്തെ തീവ്രമായി ബാധിച്ചപ്പോൾ കൈ മെയ് മറന്നു കൂടെ നിൽക്കുകയും ഇന്ന് ഈ മഹാമാരിക്ക് മീതെ പറന്നുയരുവാൻ കേരളത്തിന് കൈത്താങ്ങായി, മാതൃകയാവുകയാണ് ഡി വൈ എഫ് ഐ.
രാപ്പകലില്ലാതെ കണ്ണൂർ – കാസർഗോഡ് ജില്ലാ അതിർത്തിയിൽ എത്തുന്ന വാഹനങ്ങൾ
അണുവിമുക്തമാക്കുന്നതും
യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയും പനി പരിശോധന നടത്തുകയും ചെയ്യുന്നത് കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ നോർത്ത് മേഖലയിലെ 20 യൂണിറ്റുകളിലെ ഡി വൈ എഫ് ഐ പ്രവർത്തകരാണ്.
രണ്ടു ഷിഫ്റ്റായി രാവും പകലും പ്രവർത്തിക്കുന്ന
വളണ്ടിയർമാർ ആരോഗ്യ വകുപ്പിനും പോലീസിനും
ആത്മാർത്ഥമായ സഹായമാണ് ചെയ്തു കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക