തിരുവനന്തപുരം: പ്രവാസികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. 5000 രൂപയാണു സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നത്. നോര്‍ക്കയുടെ വെബ്സൈറ്റില്‍ ഇതിനായി അപേക്ഷിക്കാം.
2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളില്‍നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാതെവരികയും ചെയ്തവര്‍ക്കും ഈ കാലയളവില്‍ വീസ കാലാവധി കഴിഞ്ഞവര്‍ക്കുമാണ് നിബന്ധനകള്‍ പ്രകാരം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്.
ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികള്‍ എന്‍ആര്‍ഒ/സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് നന്പര് എന്നിവ നല്‍കണം. ഇത്തരം അക്കൗണ്ട് ഇല്ലാത്തവര്‍ ഭാര്യ/ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്ബറും ബന്ധുത്വം തെളിയിക്കുന്നതിനുള്ള രേഖകളും സമര്‍പ്പിക്കണം. എന്‍ആര്‍ഐ അക്കൗണ്ടിലേക്കു പണം അയയ്ക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക