ലോക്ക് ഡൗൺ കാലത്ത് കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് ശീലമാക്കിയിരിക്കുകയാണ് താരങ്ങൾ. പലരും ഇതിനോടകം തന്നെ തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളും സിനിമയിലെത്തുന്നതിന് മുന്നേയുള്ള ചിത്രങ്ങളുമൊക്കെ പങ്കുവച്ചിട്ടുണ്ട്. നടി പാർവതിയടക്കം ഇങ്ങനെ പഴയ ചിത്രം പങ്കുവച്ചു.
ഇപ്പോഴിതാ മറ്റൊരു നടിയുടെ കുട്ടിക്കാലത്തെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഈ ഫോട്ടോയിൽ കാണുന്ന കുട്ടി ആരാണെന്ന് പറയാനാവുമോ? മലയാള സിനിമയുടെ യുവതലമുറയിലെ നായികമാരിൽ ഒരാളാണിത്. ടെസയായും നഴ്സ് ലിനിയായും ഒരു പിടി മികച്ച കഥാപാത്രങ്ങളുമൊക്കെയായി വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്ന റിമ കല്ലിംഗൽ.
ഈ വർഷങ്ങൾക്കിടയിൽ തന്റെ ഹെയർ സ്റ്റെെലിലുണ്ടായ പരിണാമത്തെ കുറിച്ചായിരുന്നു താരം ചിത്രം പങ്കുവച്ചു കൊണ്ട് പറഞ്ഞത്. ഒരു മാറ്റവുമില്ലെന്നും താരം പറയുന്നു. അന്നത്തേതുപോലെ ഇന്നും മാറാത്ത മാളൂട്ടി ഹെയർ സ്റ്റൈലിൽ ഇപ്പോഴുള്ള ചിത്രം കൂടി പോസ്റ്റ് ചെയ്താണ് റിമ കല്ലിങ്കൽ അക്കാര്യം സമർത്ഥിക്കുന്നത്. രണ്ട് ചിത്രങ്ങളിലും റിമയുടെ ഹെയർ സ്റ്റെെൽ ഒന്നു തന്നെയാണ്. മുടി രണ്ട് വശത്തായി കൊമ്പ് കെട്ടിയിരിക്കുകയാണ് രണ്ട് ചിത്രങ്ങളിലും. ലോക്ക്ഡൗൺ കാലം പുസ്തകം വായിച്ചും ഡാൻസ് പ്രാക്ടീസുമൊക്കെയായി ചെലവഴിക്കുകയാണ് റിമ. നേരത്തെ നൃത്തം ചെയ്യുന്ന വീഡിയോ റിമ പങ്കുവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക