കലക്കാത്ത’ എന്ന് തുടങ്ങുന്ന ‘അയ്യപ്പനും കോശി’ യും എന്ന ചിത്രത്തിലെ ഒരൊറ്റ ഗാനത്തോടെ മലയാള സിനിമക്ക് ലഭിച്ച പുതിയ ഗായികയാണ് നഞ്ചമ്മ. ആ പാട്ടുകൊണ്ടും നിഷ്കളങ്കമായ ചിരികൊണ്ടും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ വളരെ പെട്ടന്നാണ് നഞ്ചമ്മ ഇടം പിടിച്ചത്. അട്ടപ്പാടി സ്വദേശിയാണിവർ.
ഇപ്പോഴിതാ ലോക്ക്ഡൗൺ കാലത്ത് സ്വന്തം യൂട്യൂബ് ചാനലുമായി രംഗത്തെത്തിയിരിക്കുകയാണ് നഞ്ചമ്മ . കഴിഞ്ഞ ദിവസമാണ് ചാനൽ ലോഞ്ച് ചെയ്തത്. ഒരു മിനുട്ട് അഞ്ച് സെക്കൻഡ് നീളമുള്ള വീഡിയോയും നഞ്ചമ്മ ഇതിനോടകം പോസ്റ്റ് ചെയ്തു കഴിഞ്ഞു.
തന്റെ അട്ടപ്പാടിയെ കുറിച്ചും അവിടെയുള്ള തനത് കർഷക രീതിയും വൈദ്യവും ,പാചക രീതികളുമൊക്കെയാണ് യുട്യൂബ് ചാനലിലൂടെ പങ്കുവെക്കാൻ പോകുന്നതെന്നാണ് ആദ്യ വീഡിയോയിലൂടെ നഞ്ചമ്മ പറയുന്നത്.
അയ്യപ്പനും കോശിയും തീയറ്ററുകളിൽ എത്തുന്നതിനു മുൻപേ തന്നെ നഞ്ചമ്മ പാടിയ ഗാനം ഹിറ്റായിരുന്നു. ജേക്സ് ബിജോയ് ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ആദിവാസി കലാകാരനും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ എക്സൈസ് ഇൻസ്പെക്ടറുടെ വേഷം ചെയ്ത അട്ടപ്പാടി സ്വദേശിയായ പഴനി സ്വാമി നേതൃത്വം നൽകുന്ന ആസാദ് കലാസംഘത്തിൽ അംഗമാണ് നഞ്ചമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക