നോർക്കയിൽ രജിസ്റ്റർ ചെയ്ത ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്ക് സ്വന്തം വാഹനത്തിൽ കേരളത്തിലേയ്ക്ക് വരാമെന്ന് റവന്യൂ മന്ത്രി മാധ്യമങ്ങളോട് അറിയിച്ചു. കടന്നു വരുന്ന അതിർത്തിയിൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാകണമെന്നും മന്ത്രി പറഞ്ഞു.
അന്തർ ജില്ലാ യാത്രകൾ കേന്ദ്രം നിർദേശിച്ച ലോക്ക് ഡൗൺ കാലാവധി കഴിയുന്ന ദിവസമായ മെയ് മൂന്നിന് ശേഷം അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉടനെ ഉണ്ടാകുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക