തിരുവനന്തപുരം: ശാസ്തമംഗലത്ത് പലവൃജ്ഞന കടയ്ക്ക് തീപിടിച്ചു. ശാസ്തമംഗലത്ത് പൈപ്പിന്മൂട്ടില് സ്ഥിതി ചെയ്യുന്ന ശരവണ സ്റ്റോഴ്സിനാണ് തീപിടിച്ചത്.
തീ നിയന്ത്രണവിധേയമാണെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു. തീപിടുത്തമുണ്ടായത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ലഭ്യമായിട്ടില്ല. കടയുടെ ഉള്ളിലെ സാധനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.
കടക്ക് സമീപം നിര്‍ത്തിയിരുന്ന കൈനറ്റിക് ഹോണ്ട വാഹനത്തിനും തീപിടിച്ചു. സംഭവത്തില്‍ ആളപായമില്ലന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക