അമ്മാവനായ ഋഷി കപൂറിന്റെ ഓർമകൾക്ക് ട്രിബ്യൂട്ടുമായി കരീന കപൂർ. സോഷ്യൽ മീഡിയയിൽ ഭർത്താവായ സെയിഫ് അലി ഖാനും ഋഷി കപൂറും തമ്മിലുള്ള ഒരു സോംഗ് ക്ലിപ് ആണ് കരീന പോസ്റ്റ് ചെയ്തത്. 2004 ൽ ഇറങ്ങിയ ഹം തും എന്ന ചിത്രത്തിൽ സെയിഫിന്റെ കഥാപാത്രത്തിന്റെ പിതാവായാണ് ഋഷി കപൂർ അഭിനയിച്ചത്. ആ സിനിമയുടെ സോംഗ് സീക്വൻസാണ് ഇത്.
കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സിനിമയിലെ അതികായരിലൊരാളായ ഋഷി കപൂർ ലോകം വിട്ടു പിരിയുന്നത്. ഒരു വര്‍ഷത്തോളമായി യുഎസില്‍ കാൻസർ ചികിത്സയിലായിരുന്നു ഋഷി കപൂര്‍. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയിലേക്ക് അദ്ദേഹം മടങ്ങി എത്തുന്നത്. ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ മുംബൈ എച്ച് എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി മെച്ചപ്പെട്ട് വരികയാണെന്ന് സഹോദരന് റണ്‍ധീര്‍ കപൂര്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് മരണം സംഭവിക്കുകയിരുന്നു.
കരീന ഷെയർ ചെയ്ത ക്ലിപ്പിങ്ങിൽ ഋഷി കപൂറിന്റെ ഹിറ്റ് സിനിമയായ ബോബിയിലെ മെ ഷായർ തോ നഹി എന്ന ഗാനം ഋഷി കപൂർ തന്നെ പാടുന്നത് കാണാം. ആസ്വദിച്ചുകൊണ്ട് സെയിഫ് അലി ഖാനും. ഈ ചിത്രത്തിലെ അഭിനയത്തിനാണ് സെയ്ഫ് അലി ഖാനാണ് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കുന്നത്. റാണി മുഖർജിയായിരുന്നു ചിത്രത്തിലെ നായിക.
https://www.instagram.com/tv/B_nDV7Epo2W/?utm_source=ig_embed
പ്രതികരിക്കാൻ ഇവിടെ എഴുതുക