ബത്തേരി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായിരിക്കെ, മാസ്ക് ധരിക്കാതെ നഗരത്തിലെത്തിയവർക്ക് പൊലീസ് 5000 രൂപ വീതം പിഴയിട്ടു. ബൈക്ക് യാത്രക്കാരായ കൈപ്പഞ്ചേരി മുസല്യാരകത്ത് മുഹമ്മദ് ഷബീർ(23), നന്മേനി തൊവരിമല പൊറ്റത്തിൽ ജിതേഷ്(30) എന്നിവർക്കെതിരെയാണു കേസ്.
വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും കുടുങ്ങിയത്.ഒരാൾ ബൈക്ക് നിർത്താതെ പോയെങ്കിലും പിന്നാലെയെത്തി പൊലീസ് പിടികൂടുകയായിരുന്നെന്ന് ഇൻസ്പെക്ടർ എം.ഡി.സുനിൽ പറഞ്ഞു. പൊതുസ്ഥലത്തു മാസ്ക് ധരിക്കാത്തതിന് 20 പേർക്കെതിരെ 1000 രൂപ പിഴയിട്ട് പെറ്റി കേസും എടുത്തിട്ടുണ്ട്.
പിഴയൊടുക്കാൻ തയാറാണെന്നു ജില്ലാ പൊലീസ് മേധാവിക്കു താൽപര്യപത്രം നൽകിയാൽ തുക അടച്ച് കേസിൽനിന്ന് ഒഴിവാകാം. അല്ലാത്ത പക്ഷം കേസ് കോടതിയുടെ പരിഗണനയ്ക്കു വിടും. 10,000 രൂപ പിഴയും 2 വർഷം വരെ തടവുമാണ് കോടതി വിധിക്കാവുന്ന പരമാവധി ശിക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക