വാഷിങ്ടണ്‍: വേഗത്തില്‍ ഓടിച്ചു വരുന്ന വാഹനം തൊട്ടടുത്തു നിര്‍ത്തി അതില്‍ നിന്ന് ഗുണ്ടകള്‍ പുറത്തേക്ക് കൈയിട്ട് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത് സിനിമകളിലും ചിലപ്പോഴെങ്കിലും യഥാര്‍ഥ ജീവിതത്തിലും കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇതിനു സമാനമായ പ്രവര്‍ത്തി ഒരു കുട്ടിക്കുരങ്ങനാണ് ചെയ്യുന്നതെങ്കിലോ… ഒരേ സമയം ഞെട്ടിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ വിഡിയോ ആണ് ട്വിറ്ററില്‍ വൈറലായിരിക്കുന്നത്.
ഒരു കുഞ്ഞു കളിപ്പാട്ട ബൈക്കില്‍ അതിവേഗത്തില്‍ വരുന്ന കുട്ടിക്കുരങ്ങന് അത് വഴിയരികില്‍ ഉപേക്ഷിച്ച ശേഷം അവിടെ ബെഞ്ചിലിരിക്കുന്ന കൊച്ചു പെണ്‍കുട്ടിയെ നിലത്തേക്ക് പിടിച്ചുവലിച്ച് വീഴ്ത്തുകയും അവളുടെ വസ്ത്രത്തില്‍ പിടിച്ച് കുറച്ചു ദൂരം നിലത്തുകൂടെ വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്യുന്നതാണ് വിഡിയോ. തൊട്ടടുത്തു നിന്നയാള്‍ ഓടി വന്നതോടെ കുരങ്ങന് കുട്ടിയെ ഉപേക്ഷിച്ച് ഓടിപ്പോകുന്നതും കുട്ടി സ്വയം എഴുന്നേറ്റ് തിരിച്ച് നടക്കുന്നതും വിഡിയോയില്‍ കാണാം.
മുന്‍ യു.എസ് ബാസ്കറ്റ് ബാള്‍ കളിക്കാരനായ റെക്സ് ചാപ്മാനാണ് സംഭവത്തിന്‍െറ വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഈ വിഡിയോ നിരവധി പേരാണ് റീട്വീറ്റ് ചെയ്തത്.
കുരങ്ങന്‍െറ കഴുത്തില്‍ കയറുണ്ടെന്നും അതിന്‍െറ ഉടമ കയറില്‍ പടിച്ച് വലിച്ചതോടെയാണ് എഞ്ചിനില്ലാത്ത കളിപ്പാട്ട ബൈക്ക് ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് നീങ്ങിയതെന്നുമുള്ള വിശദീകരണവും ട്വിറ്ററില്‍ സജീവമാണ്.
https://twitter.com/RexChapman/status/1257108668492984321
പ്രതികരിക്കാൻ ഇവിടെ എഴുതുക