ഫസ്റ്റ് ക്ലാസ് കൗണ്ടി ക്രിക്കറ്റിലെ ഒരിന്നിങ്സിൽ ക്വാഡ്രാപ്പിൾ നേടിയ ഗ്രെയിം ഹിക്ക് ഇന്നിങ്സിന് 32 വർഷം. 1988 മെയ് 6 നായിരുന്നു ഗ്രെയിം ഹിക്ക് സോമർസെറ്റിനെതിരെ വാർവിക് ഷെയറിനു വേണ്ടി ഒരൊറ്റ ഇന്നിങ്സിൽ 405 റൺസ് അടിച്ചെടുത്തത്.
പല കാരണങ്ങൾ കൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു ആ മത്സരം. ഗാലറിയിൽ കാണികളും നിറഞ്ഞു നിന്നിരുന്നു. പ്രധാനമായും സോമർ സെറ്റ് ക്യാപ്റ്റനായിരുന്ന പീറ്റർ റീബോക്കും എതിർടീമിന്റെ ഇയാൻ ബോതവും തമ്മിലുള്ള മത്സരത്തിനു മുമ്പുള്ള വാക്കേറ്റവും മറ്റും കൊണ്ട് ആ മത്സരം ഏറെ കൗതുകത്തോടെയാണ് ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്നത്. തന്റെ സഹകളിക്കാരായിരുന്ന വിവ് റിച്ചാർഡ്സിനേയും ജോയൽ ഗാർനറേയും മുന്നറിയിപ്പൊന്നുമില്ലാതെ റിലീസ് ചെയ്തതിന്റെ ദേഷ്യത്തിലായിരുന്നു ബോതവും സോമർസെറ്റ് വിട്ട് വാർവിക് ഷെയറിലേക്ക് കൂടു മാറിയത്.
ഉച്ച സമയത്ത് പിരിയുമ്പോൾ 132 ന് അഞ്ച് എന്ന നിലിലായിരുന്നു വാർവിക് ഷെയർ. ബോളർമാരെ തുണക്കുന്ന പിച്ചായിരുന്നു അത്. എങ്കിലും 50 റൺസെടുത്ത് ഹിക്ക് ആ സമയത്ത് പുറത്താകാതെ നിൽക്കുകയായിരുന്നു. മറ്റു ബാറ്റ്സമാൻമാരെല്ലാം റണ്ണെടുക്കാൻ ബുദ്ധിമുട്ടിയ സമയത്ത് ഹിക്ക് പക്ഷേ, തന്റെ സ്വതസിദ്ധമായ സ്ട്രോക് പ്ലേയുമായി കളം വാണു. വാലറ്റക്കാരോടൊപ്പം ചേർന്ന് ഹിക്ക് സ്കോർ പടുത്തുയർത്തി. ആദ്യ ദിവസത്തെ കളിയവസാനിക്കുമ്പോൾ 21 കാരനായ ഹിക്ക് 179 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയായിരുന്നു.
469 പന്തുകളിൽ നിന്നും ആണ് ഹിക്ക് 405 റൺസ് നേടിയത്. അന്നത്തെ ആ ഇന്നിങ്സിൽ 35 ബൗണ്ടറികളാണ് ഹിക്ക് നേടിയത്. ഒപ്പം 11 സിക്സറുകളും. ഡിക്ലയർ ചെയ്യാൻ മടിച്ച വാർവിക് ഷെയർ ഹിക്കിന് പരിപൂർണ സ്വാതന്ത്ര്യം കൂടി നൽകുകകായിരുന്നു. അവസാനം വാർവിക് ഷെയർ ഡിക്ലയർ ചെയ്തത് 628/ 7 എന്ന നിലയിലായിരുന്നു. 555 മിനിറ്റാണ് അന്ന് ഹിക്ക് ക്രീസിൽ നിന്നത്.
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നുമായി 64,372ഫസ്റ്റ് ക്ലാസ് റൺസുകൾ ഹിക്കിന് സ്വന്തമായി ഉണ്ട്. നേടിയ റൺസിന്റെ കാര്യമെടുത്ത് നോക്കുമ്പോൾ ഇംഗ്ലണ്ടിന്റെ തന്നെ മുൻ കളിക്കാരനായ ഗ്രഹാം ഗൂച്ച് മാത്രമേ ഹിക്കിനു മുന്നിലുള്ളൂ. കരിയറിന്റെ അവസാനം വരെ ഹിക്ക് വാർവിക് ഷെയറിനു വേണ്ടി മാത്രമേ കൗണ്ടിയിൽ ഇറങ്ങിയിട്ടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക