മോഹൻലാൽ നായകനായ സാഗർ ഏലിയാസ് ജാക്കിയുടെ സിനിമ ലോകത്തേക്ക് വന്ന താരമാണ് നടി പ്രയാഗ മാർട്ടിൻ. പിന്നീട് ഒന്ന് രണ്ട് സിനിമകളിൽ അഭിനയിച്ചെങ്കിലും പ്രേക്ഷകർ കൂടുതൽ ശ്രദ്ധിച്ചത് കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിൽ അഭിനയിച്ചപ്പോളാണ്. പ്രയാഗയുടെ സിനിമാജീവിതത്തിൽ വഴിത്തിരിവായത് ആ സിനിമയാണ്.
അതിന് ശേഷം നിരവധി നായികാവേഷങ്ങൾ താരത്തെ തേടിയെത്തി. 1-2 ഇന്റർവ്യൂകൾ ചെയ്ത ട്രോളർമാരുടെ പണി മേടിച്ചുകൂട്ടിയിട്ടുണ്ട് താരം. എന്നാൽ ട്രോളുകളെ എല്ലാം അതിന്റെ സെൻസിൽ കാണുന്ന വ്യക്തി കൂടിയാണ് പ്രയാഗ. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് നായകനായ ഉൾട്ട എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചിരുന്നു.
കൊറോണ വ്യാപനത്തെ തുടർന്ന് ഷൂട്ടിങ്ങുകൾ നിർത്തി ലോക്ക് ഡൗൺ ആയതോടെ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കൊപ്പം പങ്കുവച്ചിരിക്കുകയാണ്. ചുവന്ന സാരിയിൽ തിളങ്ങിയ താരത്തെ ചിലർ രവിവർമ്മ ചിത്രങ്ങളിലെ പോലെ അതിസുന്ദരിയായി മാറിയെന്ന് അഭിപ്രായങ്ങൾ പങ്കുവച്ചിട്ടുണ്ട്. രജിത് രതിയപ്പൻ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
പോക്കിരി സൈമൺ, രാംലീല, ബ്രദർസ് ഡേ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ പ്രയാഗ നല്ല വേഷങ്ങൾ ചെയ്തു. ഭൂമിയിലെ മനോഹരസ്വർഗ്ഗ രാജ്യം എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. ഫെബ്രുവരിയിൽ ചിത്രം തീയേറ്ററികളിൽ എത്തിയിരുന്നു. അഭിനയത്തിന് പുറമേ ക്ലാസിക്കൽ ഡാൻസിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക