കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ചിറ്റുമൂല ലെവല്‍ക്രോസിന് സമീപം കടത്തൂര്‍ ഭാഗത്ത് റെയില്‍വേ ലൈനിന് കുറുകെ മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടിവീണു.വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.
മരം കത്തി വൈദ്യുതിലൈന്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതോടെ ജനം പരിഭ്രാന്തരായി. സംഭവത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസ് കരുനാഗപ്പള്ളിയില്‍ പിടിച്ചിട്ടു.
ശക്തമായ മഴയിലും കാറ്റിലുമാണ് മരം ഒടിഞ്ഞു വീണത്. കരുനാഗപ്പള്ളി ഫയര്‍ഫോഴ്സ് സംഘമെത്തി മരം മുറിച്ചു മാറ്റി.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ ട്രെയിനിന്റെ മടക്കയാത്രയായിരുന്നു ഇത്. യാത്രക്കാരും ഉണ്ടായിരുന്നു. രാത്രി വൈകിയും റെയില്‍വേ എന്‍ജിനിയറിങ് സംഘമെത്തി ലൈന്‍ പുന:സ്ഥാപിക്കാനുള്ള ജോലികള്‍ നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക