സംഭവം റൺസുകളൊക്കെ ഏറെ എടുത്തു കാണും, എന്നാലും ശിവ് നാരായൺ ചന്ദർ പോൾ ബാറ്റിങ്ങിനിറങ്ങുന്നത് കാണുമ്പോൾ ആരുമൊന്ന് ഇയാളിതെന്താ ഈ കാട്ടുന്നതെന്ന് ചോദിക്കും, ഉറപ്പ്. വിലക്ഷണമായ ബാറ്റിങ് രീതിയാണ് ചന്ദർ പോളിന്റേത്. സ്റ്റാൻസ് കണ്ടാൽ എവിടെ പന്തെറിയണമെന്ന് തീർച്ചയായും ബോളർക്ക് കൺഫ്യൂഷൻ ഉണ്ടാവും.
ലോകക്രിക്കറ്റിൽ സ്റ്റെെലിഷ് കോപ്പിബുക്ക് ശൈലിയിൽ നിന്ന് മാറി ബാറ്റും പന്തുമെറിയാറുള്ള ധാരാളം കളിക്കാറുണ്ട്. നിയതമായ ബാറ്റിങ്- ബോളിങ് ശൈലി ഇല്ലാത്തതുകൊണ്ട് അവരൊന്നും മഹാൻമാരാവാതിരിക്കുകയോ റൺസുകൾ നേടാതിരിക്കുകയോ വിക്കറ്റെടുക്കാതിരിക്കുകയോ ചെയ്തിട്ടില്ല. ഉദാഹരണങ്ങളായി വ്യത്യസ്തതരം ബാറ്റിങ് ശൈലിയുമായി സാക്ഷാൽ എം എസ് ധോണിയും സ്റ്റീവ് സ്മിത്തുമടങ്ങുന്ന നിരയുണ്ട്.
എന്നാൽ അപ്പുറത്താവട്ടെ, സ്റ്റെെലിഷ് ബാറ്റിങ്ങിനു പേരുകേട്ട ജയവർധനെയും അംലയും വില്യംസണുമടക്കമുള്ളവരും. ബ്യൂട്ടിഫുൾ വേഴ്സസ് അഗ്ലി എന്ന പേരിൽ ക്രിക്കറ്റർമാരിൽ നിന്ന് ഒരു രണ്ട് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസീസ് കളിയെഴുത്തുകാരനായ റുഡ്യാർഡ് മക്ഡോണാൾഡ്. ദി റോർ ഡോട്ട് കോമിലാണ് അദ്ദേഹം കാര്യകാരണ സഹിതം തന്റെ സ്റ്റൈലിഷ് 11 വേഴ്സസ് ഓക്വാർഡ് 11 കുറിച്ചുള്ള നിരീക്ഷണം പങ്കുവെച്ചത്.
ലിസ്റ്റിൽ വിലക്ഷണക്രിക്കറ്റർമാരുടെ ഇലവനിൽ സ്ഥാനം പിടിച്ചവർ ഇവരാണ്
Awkward XI
1. ഗ്രെയിം സ്മിത്ത്
2. ക്രിസ് റോജേഴ്സ്
3. റോറി ബേൺസ്
4. സ്റ്റീവ് സ്മിത്ത് (c)
5. ശിവ്നാരായൺ ചന്ദർ പോൾ
6. ജോർജ് ബെയ്ലി
7. എം എസ് ധോണി (wicketkeeper)
8. മിച്ചൽ സാൻടർ
9. ആന്ദ്രെ നെൽ
10. പോൾ ആഡംസ്
11. ജസ്പ്രീത് ബുംമ്ര
ലിസ്റ്റിൽ Stylish XI ൽ സ്ഥാനം പിടിച്ചവർ ഇവരാണ്
1. ഹാഷിം അംല
2. ഉസ്മാൻ ക്വാജ
3. കെയിൻ വില്യംസൺ
4. മഹേള ജയവർധനെ
5. ഡാമിയൻ മാർട്ടിൻ (c)
6. മാർക്ക് വോ
7. കുമാർ സംഗാക്കാര (wk)
8. ഡെയിൽ സ്റ്റെയിൻ
9. ബ്രാഡ് ഹോഗ്
10. മൈക്കൽ ഹോൾഡിങ്
11. ജെയിംസ് ആൻഡേഴ്സൺ
പ്രതികരിക്കാൻ ഇവിടെ എഴുതുക