ബംഗ്ലാദേശില്‍ കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന ആശുപത്രിയില്‍ തീപിടിത്തത്തില്‍ അഞ്ച് കോവിഡ് രോഗികള്‍ മരിച്ചു. ധാക്കയിലെ യുണൈറ്റഡ് ഹോസ്പിറ്റലിലെ കൊവിഡ് ഐസൊലേഷന്‍ യൂണിറ്റിലാണ് അപകടം നടന്നത്.
45നും 75നും ഇടയില്‍ പ്രായം വരുന്ന നാല് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. തീപിടുത്തത്തില്‍ ഐസൊലേഷന്‍ യൂണിറ്റ് പൂര്‍ണ്ണമായി കത്തിനശിച്ചിരിക്കുകയാണ്. ബംഗ്ലാദേശില്‍ രോഗികളുടെ എണ്ണം 40,321 കടന്നു. രാജ്യത്തെ കോവിഡ് ആശുപത്രികള്‍ എല്ലാം തന്നെ നിറഞ്ഞിരിക്കുകയാണ്. ഇനിയും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായേക്കുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക