തിരുവനന്തപുരം: മലയിന്‍കീഴ് വിളവൂര്‍ക്കല്‍ പഞ്ചായത്തിലുള്‍പ്പെട്ട പാവച്ചക്കുഴില് സ്വകാര്യ മൊബൈല്‍ കമ്ബനി ടവര്‍ സ്ഥാപിയ്ക്കാനുള്ള നീക്കം പാവച്ചക്കുഴിയിലെ സര്വകക്ഷികൂട്ടായ്മ തടഞ്ഞു.
പ്രദേശവാസികളുടെ എതിര്‍പ്പ് അവഗണിച്ച് വിളവൂര്‍ക്കല്‍ ഗ്രാമ പഞ്ചായത്ത് നല്കിയ അനുമതിക്കെതിരെ തദ്ദേശ സ്വയംഭരണ ട്രിബ്യൂണലിനു നല്കിയ പരാതിയില്‍ ടവര്‍ നിര്‍മ്മാണം സ്റ്റേ ചെയ്തു.
ജനകീയ കൂട്ടായ്മയുടെ വിജയമാണിതെന്നും തുടര്‍ന്നും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും സര്‍വകക്ഷി കൂട്ടായ്മ ചെയര്മാന് സി.ശ്രീകുമാര്‍, കണ്‍വീനര്‍ ജി.ശശി, ഡി.ജോണി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക