പത്തനംതിട്ട: കേരളത്തില്‍നിന്ന് ബിഹാറിലേക്ക് പുറപ്പെേടണ്ട ശ്രമിക് ട്രെയിന്‍ റദ്ദാക്കിയതില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. കൂട്ടംകൂടി നിന്ന് പ്രതിഷേധിച്ച തൊഴിലാളികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പത്തനംതിട്ടയിലെ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബിഹാറിലേക്ക് പേകാനായി അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. 1500 പേര്‍ക്ക് നാട്ടിലേക്ക് പോകാനാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നത്. ജില്ലയില്‍നിന്ന് പോകുന്നവര്‍ക്ക് ഭക്ഷണ, വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക