തിരുവനന്തപുരം; കേരളത്തില്‍ നാളെ മുതല്‍ ദീര്‍ഘ ദൂര ട്രെയിനുകള്‍ ഓടി തുടങ്ങും; സമയക്രമം ഇങ്ങനെ. ട്രെയിനുകളുടെ സമയക്രമം സംബന്ധിച്ച പട്ടിക റെയില്‍വേ പുറത്തുവിട്ടുണ്ട്. ടിക്കറ്റുകള്‍ ഓണ്‍ലൈനായും തെരഞ്ഞെടുത്ത കൗണ്ടറുകള്‍ വഴിയും ബുക്ക് ചെയ്യാം. മാസ്ക് ധരിച്ചെത്തുന്നവര്‍ക്കേ ടിക്കറ്റ് നല്‍കൂ.ഞായറാഴ്ചകളില്‍ ടിക്കറ്റ് കൗണ്ടര്‍ തുറക്കില്ല.
തീവണ്ടികളുടെ സമയക്രമം ചുവടെ
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (02076): തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചെ 5.45ന് പുറപ്പെടും. ഉച്ചക്ക് 1.45ന് മടക്ക ട്രെയിന്‍ കോഴിക്കോട്ട് നിന്ന് പുറപ്പെടും( എല്ലാ ദിവസവും)
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (02082): തിരുവനന്തപുരത്തുനിന്ന് പകല്‍ 2.45ന് പുറപ്പെടും (ചൊവ്വാഴ്ചയും ശനിയാഴ്ചയും ഒഴികെ). മടക്ക ട്രെയിന്‍ കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ 4.50 ന് (ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെ).
തിരുവനന്തപുരം-ലോകമാന്യ തിലക് (06346): തിരുവനന്തപുരത്ത് നിന്ന് പകല്‍ 9.30ന് . മടക്ക ട്രെയിന്‍ ലോക്മാന്യ തിലകില്‍നിന്ന് പകല്‍ 11.40ന് (എല്ലാദിവസവും).
എറണാകുളം ജങ്ഷന്- നിസാമുദീന്‍ മംഗള എക്സ്പ്രസ് (02617): എറണാകുളത്തുനിന്ന് പകല്‍ 1.15ന് . മടക്ക ട്രെയിന്‍ നിസാമുദീനില്‍നിന്ന് രാവിലെ 9.15ന് (എല്ലാ ദിവസവും)
എറണാകുളം ജങ്ഷന്- നിസാമുദീന്‍ (തുരന്തോ) എക്സ്പ്രസ് (02284): എറണാകുളത്തുനിന്ന് ചൊവ്വാഴ്ചകളില്‍ രാത്രി 11.25ന് . മടക്ക ട്രെയിന്‍ ശനിയാഴ്ചകളില്‍ നിസാമുദീനില്‍നിന്ന് രാത്രി 9.35ന്.
തിരുവനന്തപുരം സെന്‍ട്രല്‍ -എറണാകുളം ജങ്ഷന് (06302): പ്രതിദിന പ്രത്യേക ട്രെയിന്‍ തിങ്കളാഴ്ച പകല്‍ 7.45 മുതല്‍ സര്‍വീസ് ആരംഭിക്കും.
എറണാകുളം ജങ്ഷന്- തിരുവനന്തപുരം (06301): പ്രതിദിന പ്രത്യേക ട്രെയിന്‍ പകല്‍ 1 ന്
തിരുച്ചിറപ്പള്ളി-നാഗര്‍കോവില്‍ (02627): പ്രതിദിന സൂപ്പര്‍ ഫാസ്റ്റ് തിങ്കളാഴ്ച പകല്‍ 6 മുതല്‍ സര്‍വീസ് ആരംഭിക്കും. മടക്ക ട്രെയിന്‍ പകല്‍ 3 ന് നാഗര്‍കോവിലില്‍ നിന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക