കണ്ണൂർ : മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഫലവൃക്ഷതൈ വിതരണം ചെയ്തു കൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു.
പരിപാടി ശ്രീ.കെ.കെ.പ്രഭാകരൻ മാസ്റ്റർക്ക് വൃക്ഷതൈ നൽകി കൊണ്ട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ.പി.കെ. വിജയൻ നിർവ്വഹിച്ചു.
ശ്രീ.കെ.ശ്രീധരൻ മാസ്റ്റർ, കെ.കെ.ഭാസ്കരൻ ,പി.ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി പി.കെ.പ്രഭാകരൻ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക