കറുപ്പ് നിറം, കാണാന്‍ അത്ര പോര എന്ന തോന്നലുകളാണ് ജീവിതത്തില്‍ ഒരുപാട് മുന്നേറണം എന്ന ആഗ്രഹം ഉണ്ടാക്കിയത് എന്ന് നടൻ ചെമ്പൻ വിനോദ് ജോസ് .
അതാണ് തന്നെ ഇവിടെ വരെ എത്തിച്ചത് എന്നാണ് ഒരു അഭിമുഖത്തിനിടെ ചെമ്പന്‍ വ്യക്തമാക്കുന്നത്.
”ഞാനൊരു പ്രശ്നക്കാരനാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. അതിന് കാരണം എന്റെ രൂപമാകാം. പ്രീഡിഗ്രി പഠന കാലത്ത് കോളേജില്‍ വെറുതേ ചിലര്‍ എന്നോട് ഉടക്കുണ്ടാക്കും. എന്നാല്‍ ഈ രൂപം എനിക്ക് ഗുണമേ തന്നിട്ടുള്ളു. കറുപ്പ് നിറം, കാണാന്‍ അത്ര പോര, എന്നൊക്കെയുള്ള തോന്നലാണ് ജീവിതത്തില്‍ ഒരുപാട് മുന്നേറണമെന്ന ആഗ്രഹം ഉണ്ടാക്കിയത്. അതാണ് ഇവിടെ വരെ എത്തിച്ചത്” എന്നാണ് ചെമ്പന്‍ വിനോദിന്റെ വാക്കുകള്‍.
ആമേന്‍ സിനിമ ജീവിതം മാറ്റി മറിച്ചു. ആമേന്‍, നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്കര, ഇയ്യോബിന്റെ പുസ്തകം തുടങ്ങിയ സിനിമകളെല്ലാം വൈവിദ്ധ്യമായ കഥാപാത്രങ്ങള്‍ കിട്ടി. ഇതിന് ശേഷമാണ് അഭിനയം ആസ്വദിക്കാന്‍ തുടങ്ങിയതെന്നും ചെമ്പന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക