ദുബൈ : ആളുകള്‍ കൊവിഡ് -19 മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ക്യാമറകള്‍. ഉയര്‍ന്ന അപകടസാധ്യത നേരിടുന്ന സ്ഥലങ്ങളില്‍ സിസിടിവിയും മറ്റ് സുരക്ഷാ ക്യാമറകളും വ്യാപകമാക്കി.
നിര്‍മിത ബുദ്ധി അധിഷ്ഠിത ക്യാമറകളാണ് വിന്യസിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ആളുകള്‍ സാമൂഹിക അകലം പാലിക്കല്‍, ഫെയ്സ്മാസ്കുകള്‍ ധരിക്കല്‍ നിര്‍ബന്ധമാണ് സമൂഹത്തിന് ഹാനികരമായേക്കാവുന്ന ഏതെങ്കിലും ലംഘനം കണ്ടാല്‍ ക്യാമറകള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണിതെന്ന് ഡി എസ് ഒ എ വൈസ് ചെയര്‍മാനും സി ഇ ഒയുമായ ഡോ. മുഹമ്മദ് അല്‍ സറൂണി പറഞ്ഞു.
റോഡുകള്‍, ആശുപത്രികള്‍, ഓഫീസുകള്‍, മാളുകള്‍, ബീച്ചുകള്‍, വിമാനത്താവളങ്ങള്‍ എന്നിവടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക