തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ കോവിഡ് വാര്‍ഡില്‍ വീണ്ടും ആത്മഹത്യാശ്രമം. കോവിഡ് സംശയിച്ച് പ്രവേശിപ്പിച്ച നെടുമങ്ങാട് ഹൗസിങ് ബോർഡ് കോളനി സ്വദേശിയാണ് (38) ജീവനൊടുക്കാന്‍ ശ്രമിച്ചത്.
നേരത്തെ ഇവിടെ കോവിഡ് ചികിൽസയിലിരുന്ന യുവാവ് ഐസലേഷൻ വാർഡിൽ തൂങ്ങിമരിച്ചിരുന്നു. കോവിഡ് വാർഡിൽ നിന്ന് ഇന്നലെ ഇറങ്ങിപ്പോയി തിരികെയെത്തിച്ച യുവാവിനെ നിരീക്ഷിക്കുന്നതിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നു ഗുരുതര വീഴ്ചയാണ് ഉണ്ടായത്. മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക