തിരുവനന്തപുരം: ഗുരുവായൂരില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. തൃശൂര്‍ ജില്ലയില്‍ കൊവിഡ് വ്യാപനം വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര ഭരണസമിതി എടുത്ത തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
എന്നാല്‍ ഇന്ന് നടത്താന്‍ നിശ്ചിയിച്ചിട്ടുള്ള വിവാഹങ്ങള്‍ നടക്കും. നാളെ മുതല്‍ ക്ഷേത്രത്തില്‍ വിവാഹം നടത്താനാകില്ലെന്ന് നേരത്തേ രജിസ്റ്റര്‍ ചെയ്തവരെ ഇ മെയിലിലൂടെയും ടെലിഫോണിലൂടെയും അറിയിച്ചു. ചൊവ്വാഴ്ച മുതലാണ് കര്‍ശന നിയന്ത്രണങ്ങളോടെ ഗുരുവായൂരില്‍ ദര്‍ശനം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക