സർക്കാർ ജോലിയിൽ പ്രവേശിക്കുന്നവർ ഒരു മാസത്തിനകം പിഎസ്സി വൺ ടൈം രജിസ്ട്രേഷൻ പ്രൊഫൈലും ആധാർ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ നിര്‍ദേശം നൽകി. ജോലിയിൽ പ്രവേശിച്ച് നിയമന പരിശോധന പൂർത്തിയാക്കാത്തവരും ആധാർ നമ്പറുമായി പ്രൊഫൈൽ ബന്ധിപ്പിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. പിഎസ്സി നിയമനങ്ങളുടെ സുതാര്യത വർധിപ്പിക്കാനാണ് ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന സംവിധാനം എന്നാണ് നൽകിയിരിക്കുന്ന നിർദേശം. ഒറ്റത്തവണ പരിശോധന (വൺ ടെം വെരിഫിക്കേഷൻ), നിയമന പരിശോധന (സർവീസ് വെരിഫിക്കേഷൻ), ഓൺലൈൻ പരീക്ഷകൾ, അഭിമുഖം എന്നിവ നടക്കുമ്പോഴാണ് ഇക്കാര്യം പരിശോധിക്കുക. ആധാറുമായി ബന്ധിപ്പിച്ച ബയോമെട്രിക് ഐഡന്റിഫിക്കേഷൻ മുഖേന ഉദ്യോഗാർത്ഥികളുടെയും ജീവനക്കാരുടെയും ഐഡന്റിറ്റി പരിശോധിക്കുന്നതാണ്.
ആധാർ പരിശോധന ഇതുവരെ നിർബന്ധമാക്കിയിരുന്നില്ല. പരിശോധനാ നടപടികൾ സുതാര്യമാക്കാൻ നിയമന പരിശോധനയ്ക്ക് ഹാജരാകുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്ത ശേഷം മാത്രം നിയമന പരിശോധന നടത്താൻ പാടുള്ളുവെന്നായിരുന്നു പിഎസ്സി തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക