തൃശൂര്‍ ജില്ലയിലെ ചാവക്കാട് അതീവജാഗ്രത. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി കോവിഡ് ബാധിച്ച താലൂക്ക് ആശുപത്രി പൂര്‍ണമായി അടച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ 161 ജീവനക്കാരില്‍ 9 പേര്‍ക്ക് രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകര്‍ 24 ആയി.
കേരളത്തിൽ ഇന്ന് 54 പേർക്ക് കോവിഡ്. കോഴിക്കോട് 8, എറണാകുളം 7, തൃശൂര്‍ 7, പാലക്കാട് 6, കാസര്‍കോട് 6, തിരുവനന്തപുരം 4, കണ്ണൂര്‍ 4, കോട്ടയം 3, മലപ്പുറം 3, പത്തനംതിട്ട 2, ഇടുക്കി 2, കൊല്ലം, വയനാട് ജില്ലകളില്‍ ഒരാള്‍ക്കുവീതം കോവിഡ്. സംസ്ഥാനത്ത് മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി കോവിഡ്. തൃശൂരില്‍ രണ്ടും തിരുവനന്തപുരത്ത് ഒന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ച ആറുപേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക