കൊവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. കാസർഗോഡ് ഉദുമ സൗത്ത് കരിപ്പോടിയ അബ്ദുൾ റഹ്മാൻ ആണ് മരിച്ചത്. ദുബായിൽ നിന്ന് വീട്ടിലെത്തി കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു അദ്ദേഹം. ശനിയാഴ്ചയാണ് മകന്റെ കൂടെ അബ്ദുൾ റഹ്മാൻ നാട്ടിലെത്തിയത്. ഇരുവരും വീട്ടിൽ നീരിക്ഷണത്തിലായിരുന്നു. എട്ട് ദിവസം മുമ്പ് ദുബായിൽ വച്ച് നടത്തിയ അബ്ദുൾ റഹ്മാന്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
ഇന്നലെ രാവിലെ ഇരുവരും ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തി സ്രവം പരിശോധനയ്ക്ക് നൽകിയിരുന്നു. അബ്ദുൾ റഹ്മാന് വൈകിട്ട് ശ്വാസ തടസം അനുഭവപെട്ടതോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെയാണ് മരിച്ചത്. എട്ട് ദിവസം മുമ്പ് ദുബായിൽ വച്ച് നടത്തിയ അബ്ദുൾ റഹ്മാന്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക