ഇന്ത്യൻ നേവിയുടെ ചേതക് ഹെലികോപ്റ്റർ എറണാകുളം ചെല്ലാനത്തെ സ്വകാര്യ സ്കൂള്‍ ഗ്രൗണ്ടിലിറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഹെലികോപ്റ്റർ ഗ്രൗണ്ടിലിറക്കിയത്. നേവല്‍ എയര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ ഉച്ചക്ക് 12.04 നാണ് സ്കൂള്‍ ഗ്രൗണ്ടിലിറക്കിയത്. സ്ഥിരം നിരീക്ഷണ പറക്കലിന് ഇടയിലായിരുന്നു ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍ ഉള്ളതായി ശ്രദ്ധയില്‍പെട്ടത്.
മുൻകരുതലിന്റെ ഭാഗമായി പെട്ടെന്ന് തന്നെ സമീപത്തെ സ്കൂള്‍ ഗ്രൗണ്ടിലിറക്കുകയായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരാണ്. നാവിക സേനയുടെ പ്രത്യേക സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. റോഡ് മാർഗം ഹെലികോപ്റ്റര്‍ നാവിക താവളത്തിലേക്ക് തിരികെ കൊണ്ടുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക