ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഉഷാറാണി അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളുകളായി വൃക്ക സംംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഒട്ടനവധി ചിത്രങ്ങളില്‍ വേഷമിട്ടു. അഹം, അമ്മ അമ്മായിമ്മ, ഏകലവ്യന്, അങ്കത്തട്ട്, മയിലാട്ടം, തങ്കാശിപട്ടണം, മില്ലെനിയം സ്റ്റാര്‍സ്, പത്രം, ഹിറ്റ്ലര്‍ തുടങ്ങിയവയാണ് മലയാളത്തിലെ പ്രധാന ചിത്രങ്ങള്‍.
‘എന്തു സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചല്ലോ സച്ചിയേട്ടാ’
അന്തരിച്ച സംവിധായകന് എം.ശങ്കരന്റെ ഭാര്യയാണ്. സംസ്കാര ചടങ്ങുകൾ ചെന്നൈയിലാണ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക