ഇന്ത്യ – ചൈന സംഘർഷത്തിൽ നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. ഈ സംഘര്‍ഷത്തിനിടയിലും ചൈന എന്തിനാണ് നരേന്ദ്രമോദിയെ പുകഴ്ത്തുന്നത് എന്നാണ് രാഹുൽ ഗാന്ധി ഉന്നയിക്കുന്ന ചോദ്യം. ‘നമ്മുടെ സൈനികരെ വധിച്ചത് ചൈനയാണ്, നമ്മുടെ ഭൂമി കവര്‍ന്നത് ചൈനയാണ്. എന്നിട്ടും മോദിയെ ചൈന പുകഴ്ത്തുന്നത് എന്തിന്?’ എന്ന് ചോദിച്ചുള്ള ട്വീറ്റില്‍ മോദിയുടെ പ്രസംഗത്തെ പുകഴ്ത്തി ചൈനീസ് മാധ്യമങ്ങള്‍ എന്ന ഗ്ലോബല്‍ ടൈംസില്‍ വന്ന വാര്‍ത്തയും ചേര്‍ത്തിട്ടുണ്ട്.
ഇന്ത്യ ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രധാനമന്ത്രിക്കെതിരെ തുടര്‍ച്ചയായ വിമര്ശങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത്. നേരത്തെ ചൈനയോട് പ്രധാനമന്ത്രി മൃദുസമീപനം പുലര്‍ത്തുകയാണെന്ന് ആരോപിച്ച് ‘സറണ്ടര്‍ മോദി’ എന്ന് നരേന്ദ്രമോദിയെ രാഹുല്‍ വിശേഷിപ്പിച്ചിരുന്നു. ഇത് നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് രാഹുൽ വിമർശനവുമായി വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.
China killed our soldiers.
China took our land.Then, why is China praising Mr Modi during this conflict? pic.twitter.com/iNV8c1cmal
— Rahul Gandhi (@RahulGandhi) June 22, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക