കണ്ണൂർ ; യോഗ എന്നാൽ ചേർച്ച എന്നർത്ഥം. വിയോജിപ്പുകളെ യോജിപ്പിച്ച് ആരോഗ്യം വീണ്ടെടുക്കാനുള്ള ഒരു സമഗ്ര ആരോഗ്യ ശാസ്ത്രമാണ് യോഗം. ശാരീരികവും, മാനസീകവും, ആത്മീയവുമായ ആരോഗ്യത്തിന് യോഗ ഒരു പോലെ ഗുണം ചെയ്യുന്നു എന്നതാണ് മറ്റ് ശാസ്ത്രങ്ങളില്‍ നിന്നു യോഗയെ വ്യത്യസ്തമാക്കുന്നതെന്ന് യോഗയെ ഉപാസിക്കുന്ന കുടുംബം സാക്ഷ്യപ്പെടുത്തുന്നു.
ഭൗതികമായും ആദ്ധ്യാത്മികമായും ഉള്ള വികാസം യോഗയിലുടെ സാദ്ധ്യമാകുന്നു. അതിനാല്‍ ഈ ശാസ്ത്രം ബ്രഹ്മചാരികള്ക്കോ സന്ന്യാസികള്ക്കോ വേണ്ടി മാത്രം ഉള്ളതല്ല. മറിച്ച് പ്രായ, ലിംഗ, ഭേദമന്യേ എല്ലാവര്ക്കും ഉപയോഗപ്രദമാണ്. നിത്യവും നിരന്തരവുമായ പരിശീലനത്തിലൂടെ യോഗയുടെ ഉന്നത തലങ്ങള്‍ കീഴടക്കാന്‍ നമുക്ക് സാധിക്കും.
യോഗാസനങ്ങൾ, പ്രാണായാമങ്ങൾ, ധ്യാനം, യോഗനിദ്ര തുടങ്ങിയവ ശരീരത്തിനെയും മനസ്സിനെയും ഏറ്റവും ശാന്തവും സ്വച്ഛവുമാക്കുന്നു.(ബൈറ്റ് )
രോഗ ചികിത്സ എന്നതിനപ്പുറം രോഗപ്രതിരോധം എന്നതാണ് യോഗയുടെ ഗുണം. ഈ കോവിഡ് കാലത്തിൽ യോഗ നൽകുന്ന പ്രതിരോധമാണ് അതിന്റെ ശക്തി
അദ്ധ്യാകപദമ്പതിമാരായ ഇവർ അണ്ണാമല യൂണിവേൾ സിറ്റിയിൽ നിന്നും യോഗയിൽ MSc ഫസ്റ്റ് ക്ലാസ്സ് നേടിയിട്ടുണ്ട്. മകൻ വിഷ്ണു പ്രകാശ് ഇപ്പോൾ യോഗയിൽ MSc ക്ക് പഠിക്കുന്നു.
പ്രകാശൻ വെങ്ങലാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി മലയാളം അദ്ധ്യാപകനും ഭാര്യ രജില ഉണ്ണേരി സ്കൂൾ ഇംഗ്ലീഷ് അദ്ധ്യാപികയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക