ആംആദ്മി പാര്‍ട്ടിയിൽ പിളർപ്പ് . കേരള സംസ്ഥാന കമ്മിറ്റിയിലെ നിരവധി നേതാക്കൾ തങ്ങളുടെ പാര്‍ട്ടിയില്‍ ചേര്‍ന്നെന്ന് യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും നേതൃത്വം നല്കുന്ന സ്വരാജ് ഇന്ത്യ പാര്‍ട്ടി അവകാശപ്പെട്ടു . സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മറ്റിയിലെ 77 നേതാക്കളും 700 വളണ്ടിയര്‍മാരുമാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് സ്വരാജ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാന കോര്‍ഡിനേഷന്‍ മുന്‍ കണ്‍വീനര്‍, 21 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ 19 അംഗങ്ങള്‍, കൗണ്‍സിലിലെ 56 അംഗങ്ങള്‍, 12 ജില്ല ജില്ലാ കണ്‍വീനര്‍മാരുമാണ് സ്വരാജ് ഇന്ത്യയില്‍ ചേര്‍ന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.
കോര്‍ഡിനേഷന്‍ കണ്‍വീനര്‍ ഗ്ലേവിയസ് ടി അലക്സാണ്ടര്‍, ഉപ കണ്‍വീനര്‍മാരായ തോമസ് കോട്ടൂരാന്, അനില്‍കുമാര്‍ മൂലേടം, മീന ചന്ദ്രന്, സെക്രട്ടറിമാരായ സലീം കുന്നത്തുനാട്, അനിത ഭാരതി, മൂസ ജാറത്തിങ്കല്‍, ഖജാന്‍ജി ഹരീന്ദ്രന്‍ എന്നീ പ്രമുഖ നേതാക്കളാണ് സ്വരാജ് ഇന്ത്യയില്‍ ചേര്‍ന്നതായി പ്രസ്താവന അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക