കോവിഡ് വ്യാപനത്തെ തുടർന്ന് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള തിയതി നീട്ടി. ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതിയും നീട്ടിയിട്ടുണ്ട്. മാർച്ച് 31, 2021 ആണ് ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തിയതി. മുൻപ് മാർച്ച് 31, 2020 ആയിരുന്ന തിയതി ധനമന്ത്രി നിർമലാ സീതാരാമനാണ് നീട്ടി ജൂൺ 30 ലേക്ക് നീട്ടിയതായി പ്രഖ്യാപിച്ചത്. ഈ തിയതിയാണ് നിലവിൽ അടുത്ത വർഷം മാർച്ച് 31 വരെയാക്കി നീട്ടിയിരിക്കുന്നത്.
ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി
ഇതിനോടൊപ്പം 2018 -19, 2019 -20 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതിയും സർക്കാർ നീട്ടിയിട്ടുണ്ട്. 2019-20 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 30 ആണ്. 2018-19 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി ജൂലൈ 31 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക