രാജ്യത്ത് ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി നൽകി. 2018-2019, 2019-2020 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതിയാണ് സർക്കാർ നീട്ടിയിരിക്കുന്നത്. മാത്രമല്ല, ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള തിയതിയും നീട്ടിയിട്ടുണ്ട്. 2019-20 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 30 ആണ്. 2018-19 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി ജൂലൈ 31 ആണ്.
മുമ്പ് 30 ജൂൺ, 31 ഓക്ടോബർ എന്നിങ്ങനെയായിരുന്നു ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി. ഈ തീയതിയാണ് ഇപ്പോൾ സർക്കാർ നീട്ടി നൽികിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക