അട്ടപ്പാടിയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ അയ്യപ്പനും കോശിയും സച്ചിയുടെ അവസാന ചിത്രമായിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ശക്തമായ സ്ത്രീ കഥാപാത്രത്തിലൂടെയാണ് ആ നാടിലെ രാഷ്ട്രീയം സച്ചി പ്രേക്ഷകരിലേക്കെത്തിച്ചത്.
‘അടങ്ങടാ ചെക്കാ, നീ കുറെ ലോകം കണ്ടിട്ടുണ്ടാകും പക്ഷേ, അടുത്തു നിന്നു കാണേണ്ടതൊന്നും നീ കണ്ടിട്ടുണ്ടാകില്ല,’ എന്ന കണ്ണമ്മയുടെ കോശിക്ക് നേരെയുള്ള മറുപടി സമീപകാല മലയാള സിനിമ കണ്ട മികച്ച നിമിഷങ്ങളില്‍ ഒന്നായിരുന്നു. തിയേറ്ററിലും പുറത്തും വലിയ ചര്‍ച്ചയായ ആ നിമിഷം പിറന്നതിനെക്കുറിച്ചും സച്ചി എന്ന സംവിധായകന്റെ സാക്ഷാത്കാരവും തുറന്നെഴുതുകയാണ് ചിത്രത്തില്‍ കണ്ണമ്മയായി അഭിനയിച്ച നടി ഗൗരിനന്ദ.
തബു ചെയ്ത കഥാപാത്രത്തിൽ നിന്ന് ഇല്യാന പിൻമാറാനുളള കാരണം ?
ഗൗരിനന്ദയുടെ കുറിപ്പ് ;
കണ്ണമ്മയും കോശിയും നേർക്ക് നേർ കാണുന്ന ആ സീൻ
സച്ചിയേട്ടൻ : നീ ആ ഡയലോഗ് ഒന്ന് പറഞ്ഞേ നോക്കട്ടെ
ഞാൻ : മന്ത്രിമാരടക്കം മുഴുത്തവന്മാരൊക്കെ നിന്റെ കക്ഷത്തിൽ ഉണ്ടല്ലോ അപ്പോ ഇതൊക്കെ എന്ത്….
സച്ചിയേട്ടൻ : ദേഷ്യത്തിൽ പറയണ്ട … അവൾക്കു ഇതൊന്നും ഒരു പ്രശ്നം അല്ല ഇതിനേക്കാൾ വലിയവന്മാരെ നിലക്ക് നിർത്തിയിട്ടുണ്ട് അവൾ നിനക്ക് മനസിലായല്ലോ ?
ഞാൻ : ആ സാർ മനസിലായി..
അടുത്ത് നിന്ന രാജുവേട്ടൻ എന്നെ അടുത്ത് വിളിച്ചിട്ടു പറഞ്ഞു ഗൗരി എന്നെ കളിയാകുന്നപോലെ ഒന്ന് പറയുമോ എന്ന് പറഞ്ഞു അങ്ങനെ ഡയലോഗ് അദ്ദേഹം ഒരുവട്ടം പറഞ്ഞു.. ഞാൻ പറഞ്ഞു ഒകെ..
കണ്ണമ്മ എന്ന കഥാപാത്രത്തിന്റെ ഏറ്റവും നിർണായകരമായ സീൻ ആണ് അത്..
സച്ചിയേട്ടൻ അത് എപ്പോഴും പറയും.. ചിലപ്പോ നല്ല ടെൻഷൻ ആൾക്ക് ഉണ്ടാകുമായിരുക്കും ഞാൻ അത് എങ്ങനെ ആകും ചെയുന്നത് എന്ന് ഓർത്തിട്ട്.. പക്ഷെ കാണിക്കില്ല.. എനിക്ക് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല.. ഞാൻ വളരെ കൂൾ ആയിരുന്നു.. റിഹേഴ്സൽ ഒന്നും ഇല്ല നേരെ ടേക്ക് ആണ് കാരണം അതിന്റെ ആവശ്യം ഇല്ല അത്ര വിശദമായിട്ടാണ് അദ്ദേഹം എല്ലാ ആർട്ടിസ്റ്റിന്റെ അടുത്തും ചെയ്യുന്ന കഥാപാത്രത്തെ പറ്റി പറഞ്ഞു കൊടുക്കുന്നത്..
ഷരീഫുമായി ഷംന പ്രണയത്തിലായിരുന്നു, നിരന്തരം ഫോണിൽ വിളിക്കാറുണ്ട്
ആദ്യത്തെ ടേക്കിൽ എനിക്ക് ഡയലോഗിന് സ്പീഡ് കൂടി പോയി.. അത്ര വേണ്ട എന്ന് പറഞ്ഞു.. രണ്ടാമത്തെ ടേക്കിൽ സീൻ ഒകെ…
കുറച്ചു മാറി മോണിറ്റർ ഉണ്ടെങ്കിലും അവിടെ ഇരിക്കാതെ ക്യാമറയുടെ അടുത്ത് തന്നെ നിന്ന് അതിന്റെ സ്ക്രീനിൽ സൂക്ഷിച്ചു നോക്കി സാർ നിൽക്കുന്നത് ഞാൻ കണ്ടു.. അപ്പോഴും കാലിന്റെ വേദന സാറിന് നന്നായിട്ടു ഉണ്ട്… അന്ന് ആ സീൻ ഞാൻ ചെയ്തു കഴിഞ്ഞപ്പോൾ ആ മുഖം ഞാൻ ശ്രദ്ധിച്ചു ഭയങ്കര സന്തോഷം ആയിരുന്നു.. ഇന്നും എനിക്ക് ഓർമ്മയുണ്ട് ആ മുഖം.. തന്റെ മക്കൾ പരീക്ഷയിൽ ഫുൾ മാർക്ക് വാങ്ങി വരുമ്പോൾ ഒരു അച്ഛന് ഉണ്ടാകുന്ന സന്തോഷം.. ഏതൊരു രചിതാവിനും തന്റെ കഥാപാത്രങ്ങൾ സ്വന്തം മക്കളെ പോലെ ആകും അല്ലോ..
അദ്ദേഹം എല്ലാവരോടും അങ്ങനെ ആയിരുന്നു ഓരോ കഥാപാത്രങ്ങളും അവർ നന്നായി ചെയുമ്പോൾ ആ സന്തോഷം അപ്പോ തന്നെ അവരോട് പ്രകടിപ്പിക്കുന്നത് കാണാം..
എല്ലാവരും സിനിമ കണ്ടു പറയുന്നു അതിൽ അഭിനയിച്ചവർ എല്ലാം ഗംഭീരം എന്ന് അതിന്റെ കാരണം ഇതുതന്നെ ആണ്.. ഗൗരി നന്ദ പറയുന്നു.
https://www.facebook.com/GowrriNandha/photos/a.112316740273903/169595647879345/?type=3
പ്രതികരിക്കാൻ ഇവിടെ എഴുതുക