കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അബുദാബിയില്‍ ഞായറാഴ്ച മുതല്‍ ഹെവി വാഹനങ്ങള്‍ക്കും ട്രക്കുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.
അബുദാബി നഗരത്തില്‍ കൂടുതല്‍ ഗതാഗതത്തിരക്കുള്ള രാവിലെ 6.30 മുതല്‍ 9 മണി വരെയും വൈകുന്നേരം മൂന്ന് മണി മുതല്‍ ആറ് മണി വരെയും ഹെവി വാഹനങ്ങള്‍ക്കും ട്രക്കുകള്‍ക്കും പ്രവേശനമുണ്ടാകില്ല.
ഇനി ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല
അതുപോലെ അല്‍ ഐനില്‍ രാവിലെ 6.30 മുതല്‍ 8.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മുതല്‍ 4.00 മണി വരെയും ഹെവി വാഹനങ്ങള്‍ക്കും ട്രക്കുകള്‍ക്കും വിലക്കുണ്ടാകും.
അതേസമയം ദേശീയ അണുനശീകരണ പരിപാടി പൂര്‍ത്തിയായതിന് ശേഷവും അബുദാബിയില്‍ ഭാഗിക യാത്രാ വിലക്ക് നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക