കോട്ടയം:നാട്ടകം പ്രാഥമിക ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തി. 42 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയാണ് കുടുംബാരോഗ്യകേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്.
സമൂഹവ്യാപനം സംശയിക്കുന്ന പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു
വിശാലമായ വെയ്റ്റിംഗ് ഏരിയ, ഒ.പി കൗണ്ടർ, ബ്ലഡ് കളക്ഷൻ-ലാബ് ഫെസിലിറ്റി, ഇമ്മ്യൂണൈസേഷൻ ബ്ലോക്ക്, ഫാർമസി, എന്നിവ കൂടാതെ വിഷൻ സെന്റർ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട് .
2 ഡോക്ടർ മാർ, 1 സ്റ്റാഫ് നേഴ്സ്, 1 ലാബ്ടെക്നീഷൻ, 1 ഫാർമസിസ്റ് എന്നിവരെ അധികമായി നിയമിച്ചിട്ടുണ്ട്. 4 ഡോക്ടർമാർ ഉള്ളതിനാൽ വൈകുന്നേരത്തെ ഒ.പി ഉൾപ്പെടെ അനുബന്ധ സേവനങ്ങൾക്ക് തടസം ഉണ്ടാവില്ല. വീഡിയോ കോൺഫ്രൻസ് വഴി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക