രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ വ്യാഴാഴ്ച കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഇത്. 6,00,032 പേര്‍ക്കാണ് വ്യാഴാവ്ച വരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. റഷ്യയാണ് ഇന്ത്യയേക്കാള്‍ കൂടുതല്‍ രോഗികളുള്ള തൊട്ടടുത്ത രാജ്യം. ലോകത്ത് കൊവിഡ് രോഗികളില്‍ മൂന്നാം സ്ഥാനത്തുള്ള റഷ്യയില്‍ ഇന്ത്യയില്‍ ഉള്ളതിനേക്കാള്‍ 50000 രോഗികളാണ് കൂടുതലുള്ളത്.
യുഎസില്‍ 26 ലക്ഷവും ബ്രസീലില്‍ 14 ലക്ഷവും രോഗികളുണ്ട്. ഇവരണ്ടുമാണ് യഥാക്രമം ലോകത്ത് ഒന്നും രണ്ടും സ്ഥാനത്തുള്ളവര്‍.
ഇന്നലെ രാവിലെ വരെ ഇന്ത്യയില്‍ 5,66,840 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 18,522 കേസുകള്‍ രാവിലെ പുതുതായി റിപ്പോര്‍ട്ട് ചെയ്തു. വൈകുന്നേരം മഹാരാഷ്ട്രയില്‍ 5,537ഉം തമിഴ്നാടില്‍ 3,882 കേസും, ഡല്‍ഹിയില്‍ 2,442 കേസുകളും വന്നതോടെ ഈ സഖ്യം വീണ്ടും ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക