ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമേ വേഷമിട്ടിട്ടുള്ളു എങ്കിലും അഹാന കൃഷ്ണ പ്രേക്ഷകർക്ക് സുപരിചിതയാണ്. സമൂഹ മാധ്യമങ്ങളിലും നടി സജീവമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അഹാനയുടെ രസകരമായ ഇൻസ്റ്റഗ്രാം വീഡിയോയാണ്. നടിയുടെ ഇതുവരെ ചെയ്ത കഥാപാത്രങ്ങളുടെ രസകരമായ പൊതുസ്വാഭാവമായിരുന്നു വീഡിയോയുടെ പ്രത്യേകത.
റോഷന്റെ അടി കൊണ്ട് നല്ലോണം വേദനിച്ചു! കപ്പേളയിലെ രംഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അന്ന ബെന്
മരിക്കാൻ താൽപ്പര്യമുള്ള നായകന്മാർ കടന്നു വരൂ.. എന്ന അടിക്കുറിപ്പോടെയാണ് നടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഞാൻ സ്റ്റീവ് ലോപ്പസാ’ണ് അഹാന കൃഷ്ണയുടെ ആദ്യ ചിത്രം. ചിത്രത്തിൽ അഹാനയുടെ നായകനായ ‘സ്റ്റീവ് ലോപസ്’ എന്ന ഫർഹാൻ ഫാസിൽ കഥാപാത്രം സിനിമയിൽ വെട്ടേറ്റു മരിക്കുന്നുണ്ട്. അഹാന ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ലൂക്ക. ചിത്രത്തിൽ ലൂക്കയായി എത്തിയ ടെവിനോ തോമസും മരിക്കുന്നുണ്ട്. ലൂക്കയെ വേദനയില്ലാത്ത മരണത്തിലേക്ക് പറഞ്ഞുവിടുകയാണ് കാമുകിയായ നിഹാരിക. ഏറ്റവും ഒടുവിൽ പുറത്തു വന്ന അഹാന ചിത്രം പതിനൊട്ടാം പടിയിലും നായകന് ഇതേ അവസ്ഥ തന്നെയാണ്. സ്കൂൾ അധ്യാപകനായ ജോയ് കുട്ടികൾ ഒരുക്കിയ കെണിയിൽ പെട്ട് ഒരു സ്റ്റേജ് ഷോയ്ക്കിടെ നായിക ആനിയുടെ കണ്മുന്നിൽ കൊലചെയ്യപ്പെടുകയാണ്.
ജയറാമിന് ഒപ്പം സണ്ണി ലിയോൺ, സംവിധാനം ഒമർ ലുലു, ആവേശത്തിൽ ആരാധകർ
ഇതിൽ നിന്നെല്ലാം കുറച്ചെങ്കിലും മാറ്റമുള്ളത് താരത്തിന്റെ രണ്ടാമത് സിനിമയായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിനാണ്. എന്നാൽ , ചിത്രത്തിന്റെ രണ്ടാംഭാഗം ഇറങ്ങിയാൽ അവിടെയും ഒരു തീരുമാനമാകുമെന്നും അഹാന പങ്കുവെച്ച വീഡിയോയിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ മികച്ച പ്രേക്ഷകാഭിപ്രായമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക