തിരുവനന്തപുരം: സമ്പര്‍ക്ക രോഗികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ തലസ്ഥാനത്ത് ഇന്നു മുതൽ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിൽ വന്നു. തിരുവനന്തപുരം കോര്പ്പറേഷന് പരിധിയിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. ഒരാഴ്ച കാലത്തേക്കാണ് നിയന്ത്രണം.
ഒരാഴ്ചകാലത്തേക്ക് കോടതികളും ഓഫീസുകളും അടച്ചിടും. പൊലീസ് ആസ്ഥാനം മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. അവശ്യസാധനങ്ങളും മെഡിക്കല്‍ ഷോപ്പുകളും പ്രവര്‍ത്തിക്കുമെങ്കിലും ഹോം ഡെലിവറിയായിട്ടായിരിക്കും സാധനങ്ങള്‍ എത്തുക.
പ്രധാന റോഡുകള്‍ എല്ലാം അടയ്ക്കാനും തീരുമാനമായി. തിരുവനന്തപുരത്ത് 27 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 22 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതില്‍ പതിനാല് പേര്‍ക്കും ഒരു വിധത്തിലും ഉള്ള യാത്ര പശ്ചാത്തലവും ഇല്ല എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വരുന്ന തിരുവനന്തപുരം കോര്പറേഷന് പരിധിയിലെ വാര്‍ഡുകള്‍
1. കഴക്കൂട്ടം.
2. ചന്തവിള.
3. കാട്ടായിക്കോണം.
4. ശ്രീകാര്യം.
5. ചെറുവയ്ക്കല്‍.
6. ഉള്ളൂര്‍.
7. ഇടവക്കോട്.
8. ചെല്ലമംഗലം.
9. ചെമ്പഴന്തി.
10. പൗഡികോണം.
11. ഞാണ്ടൂര്‍ക്കോണം.
12. കിണവൂര്‍.
13. മണ്ണന്തല.
14. നാലാഞ്ചിറ.
15. കേശവദാസപുരം.
16. മെഡിക്കല്‍ കോളേജ്.
17. പട്ടം.
18. മുട്ടട.
19. കുടപ്പനക്കുന്ന്.
20. പാതിരിപ്പള്ളി.
21. ചെട്ടിവിളാകം.
22. ശാസ്തമംഗലം.
23. കവടിയാര്‍.
24. കുറവന്‍കോണം.
25. നന്തന്‍കോട്.
26. കുന്നുകുഴി.
27. പാളയം.
28. തൈക്കാട്.
29. വഴുതയ്ക്കാട്.
30. കാഞ്ഞിരംപാറ.
31. പേരൂര്‍ക്കട.
32. തുരുത്തുംമല.
33. നെട്ടയം.
34. കാച്ചാണി.
35. വാഴോട്ടുകോണം.
36. വട്ടിയൂര്‍ക്കാവ്.
37. കൊടുങ്ങാനൂര്‍.
38. പി.ടി.പി. നഗര്‍.
39. പാങ്ങോട്.
40. തിരുമല.
41. വലിയവിള.
42. പൂജപ്പുര.
43. വലിയശാല.
44. ജഗതി.
45. കരമന.
46. ആറന്നൂര്‍.
47. മുടവന്മുകള്.
48. തൃക്കണ്ണാപുരം.
49. നേമം.
50. പൊന്നുമംഗലം.
51. പുന്നയ്ക്കാമുകള്‍.
52. പാപ്പനംകോട്.
53. എസ്റ്റേറ്റ്.
54. നെടുങ്കാട്.
55. കാലടി.
56. മേലാങ്കോട്.
57. പുഞ്ചക്കരി.
58. പൂങ്കുളം.
59. വെങ്ങാനൂര്‍.
60. മുല്ലൂര്‍.
61. കോട്ടപ്പുറം.
62. വിഴിഞ്ഞം.
63. ഹാര്‍ബര്‍.
64. വെള്ളാര്‍.
65. തിരുവല്ലം.
66. പൂന്തുറ.
67. അമ്പലത്തറ.
68. കമലേശ്വരം.
69. കളിപ്പാന്‍കുളം.
70. ആറ്റുകാല്‍.
71. ചാല.
72. മണക്കാട്.
73. കുര്യാത്തി.
74. പുത്തന്‍പള്ളി
75. മാണിക്യവിളാകം.
76. ബീമാപ്പള്ളി ഈസ്റ്റ്.
77. ബീമാപ്പള്ളി.
78. മുട്ടത്തറ.
79. ശ്രീവരാഹം.
80. ഫോര്‍ട്ട്.
81. തമ്ബാനൂര്‍.
82. വഞ്ചിയൂര്‍.
83. ശ്രീകണ്ഠേശ്വരം.
84. പെരുന്താന്നി.
85. പാല്‍ക്കുളങ്ങര.
86. ചാക്ക.
87. വലിയതുറ.
88. വള്ളക്കടവ്.
89. ശംഖുമുഖം.
90. വെട്ടുകാട്.
91. കരിയ്ക്കകം.
92. കടകംപള്ളി.
93. പേട്ട.
94. കണ്ണമ്മൂല.
95. അണമുഖം.
96. ആക്കുളം.
97. കുളത്തൂര്‍.
98. ആറ്റിപ്ര.
99. പൗണ്ട്കടവ്.
100. പള്ളിത്തുറ.
പ്രതികരിക്കാൻ ഇവിടെ എഴുതുക