കീശ കാലിയാകാതെ തന്നെ സ്വന്തമാക്കുക എന്നത് ഏവരുടെയും സ്വപ്നമാണ്. OPPO A52ൻറെ വരവോടെ ആ സ്വപ്നം യാഥാർഥ്യമാവുകയാണ്. മികച്ച ഡിസ്പ്ലേയും വലിയ ബാറ്ററിയും സ്റ്റോറേജും ക്വാഡ്-കാമറ സൗകര്യവുമുള്ള, ദിവസം മുഴുവൻ ഉപയോഗിക്കാവുന്ന ഈ ഫോൺ കീശ കാലിയാകാതെ സ്വന്തമാക്കാം. OPPO A52 ഇപ്പോൾ തന്നെ സ്വന്തമാക്കാനുള്ള ഏതാനും കാരണങ്ങൾ ഇതാ.
FHD+ 2400×1080 നിയോ ഡിസ്പ്ലെ റെസല്യൂഷനും പഞ്ച് ഹോളിൽ വെറും 1.73 മില്ലിമീറ്റർ വിടുന്നതും മൂലം OPPO A52 ആദ്യ കാഴ്ച്ചയിൽ തന്നെ മനോഹരമാണ്. 6.5″ സ്ക്രീനിൻറെ മികച്ച റെസല്യൂഷനു പുറമെ 90.5% വരുന്ന സ്ക്രീൻ-ബോഡി അനുപാതം വീഡിയോകൾ കാണുന്നതും കളിക്കുന്നതും എളുപ്പമാക്കുന്നു.
ആകാശത്തിൻറെ വർണങ്ങളിൽ നിന്ന് പ്രചോദമുൾക്കൊണ്ട കോൺസ്റ്റലേഷൻ ഡിസൈൻ എന്ന് പേരുള്ള 3D ക്വാഡ്-കർവ് ഡിസൈനാണ് OPPO A52ൻറേത്. വിരലടയാളങ്ങൾ പതിയാതെ വൃത്തിയായിരിക്കുന്ന പിൻഭാഗവും വെറും 192 ഗ്രാം ഭാരവും ഇതിനെ മനോഹരമാക്കുന്നു.
കൂടാതെ 480 നിറ്റ്സ് വരെ ബ്രൈറ്റ്നെസ് ഉള്ളതിനാൽ കണ്ണഞ്ചുന്ന സൂര്യപ്രകാശത്തിലും നിങ്ങൾക്ക് സ്ക്രീനിലുള്ളത് വായിക്കാൻ കഴിയുന്നു. ഒരു കൈ മാത്രം ഉപയോഗിച്ച് ഫോൺ തുറക്കാൻ ഒരു വശത്തായി വിരലടയാളം തിരിച്ചറിയുന്ന സൗകര്യമുള്ളത് ഫോൺ ഉപയോഗം ലളിതമാക്കുന്നു.
TUV റൈൻലൻഡ് അംഗീകരിച്ച ഇതിലെ ഐ കെയർ മോഡ് കണ്ണുകളെ നീല വെളിച്ചത്തിൽ നിന്നും സംരക്ഷിച്ച് അവയുടെ മേലുള്ള സമ്മർദ്ദം കുറയ്ക്കുന്നു. ഈ സൗകര്യമുള്ള മറ്റു ഫോണുകൾക്ക് OPPO വാഗ്ദാനം ചെയ്യുന്നതിൻറെ ഇരട്ടിയോളം വില വരുമെന്ന ഒരൊറ്റ കാരണം മതി A52 വാങ്ങുവാൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക