സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദുബായിലുള്ള ഫൈസലിന്റെ തൃശ്ശൂര്‍ സ്ഥിതി ചെയ്യുന്ന വീട്ടിലാണ് റെയ്ഡ് നടന്നത്. തൃശ്ശൂര്‍ കൈപ്പമംഗലം മൂന്നുപീടികയിലെ വീട്ടിലാണ് റെയ്ഡ്. കസ്റ്റംസ് ഉദ്യോഗസ്ഥനാണ് പരിശോധന നടത്തിയത്.
ഏകദേശം ഉച്ചയ്ക്ക് 1.30 ഓടെ ആണ് റെയ്ഡ് ആരംഭിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഏതെങ്കിലും രേഖകള്‍ വീട്ടിനുള്ളില്‍ സൂക്ഷിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് കസ്റ്റംസ് ഫൈസലിന്റെ വീട്ടില്‍ പരിശോധന നടത്തിയത്.
ബഹുമാനപെട്ട സ്പീക്കർ സർ, അങ്ങയോടു ഒരു ചോദ്യം? എന്തിനായിരുന്നു അങ്ങ് സോളാർ കേസ് ഉണ്ടായ സമയത്ത് ചാനലുകളിൽ വന്നിരുന്നു എന്നെയും എന്റെ കുടുംബത്തെയും അടച്ചു ആക്ഷേപിച്ചത്? ഇപ്പോൾ ഒരു കേസ് വന്നപ്പോൾ അത് അങ്ങേക്ക് നേരെ വന്നപ്പോൾ അങ്ങേക്ക് വേദനിച്ചു അല്ലെ?
രണ്ട് വര്‍ഷം മുമ്ബ് ഫൈസല്‍ ഫരീദും കുടുംബവും ഈ വീട്ടിലേക്ക് എത്തുന്നത്. അതിന് ശേഷം ഗള്‍ഫിലേക്ക് പോയ ഇവര്‍ പിന്നീട് തിരിച്ചുവന്നില്ല. കൊച്ചിയിലുള്ള കസ്റ്റംസ് സംഘമാണ് റെയ്ഡ് നടത്തുന്നത്. റെയ്ഡ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
രണ്ട് നില വീടിന്റെ എല്ലാ മുറിയിലും കസ്റ്റംസ് സംഘം കയറി പരിശോധിച്ചു. വീട് സീല്‍ വെച്ച് പൂട്ടിയ ശേഷം ഫൈസലിനെ നാട്ടിലെത്തിച്ച് പരിശോധന നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക