ലോക്ഡൗൺ കാലത്ത് ഫിറ്റ്നസ് വിഡിയോകളിലൂടെ പ്രേക്ഷകർക്കൊപ്പം സജീവമായി ഇടപഴകിയ താരമാണ് ടൊവീനോ തോമസ്. ജിമ്മിലെ നിമിഷങ്ങൾ ചിത്രങ്ങളായും വിഡിയോകളായും താരം ഇൻസ്റ്റഗ്രാം ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. അത്തരത്തിലൊരു വിഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്.
ജിമ്മിൽ തന്റെ വർക്ക്ഔട്ടിനിടയിൽ പടുകൂറ്റൻ ടയറിന് മുകളിലൂടെ ഉയർന്ന് ചാടാൻ ശ്രമിക്കുമ്പോൾ മുഖം കുത്തി വീഴുന്നതാണ് വിഡിയോയുടെ ആദ്യ ഭാഗം. രണ്ടാം ഭാഗത്തിൽ എന്നാൽ വിജയകരമായി അതിനെ മറികടക്കുന്ന ടൊവിനോയെയും കാണാം. നിങ്ങൾ പിൻമാറുന്നത് വരെ തോറ്റുപോകില്ല എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക