യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ടൊവിനോ തോമസ്. എന്ത് ചെയ്യുമ്പോഴും അതിൽ തന്റെ സ്ഥാനം രേഖപ്പെടുത്താൻ നടന് സാധിക്കാറുണ്ട്. സിനിമക്കിപ്പുറം സന്നദ്ധപ്രവർത്തനങ്ങൾക്കും നടൻ മുന്നിലുണ്ടാകാറുണ്ട്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ്. സിനിമകൾ കണ്ടും വര്‍ക്കൗട്ട് ചെയ്തുമെല്ലാം ലോക്ഡൗൺ കാലം ചിലവഴിക്കുന്നത് നടൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ വീഡിയോ ശ്രദ്ധേയമാകുകയാണ്.
ഓരോ ഫോട്ടോയും ഒരു കഥ പറയുന്നു; ഗ്ലാമർ ഫോട്ടോഷൂട്ടുമായി നടി അമല പോൾ
‘എല്ലാ ദിവസവും പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കിക്കൊണ്ടിരുന്നു, വാവ സുരേഷ് മോഡ് ഓൺ’ എന്ന തലക്കെട്ടോടെ താരം പങ്കുവച്ചിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ഒരു പാമ്പിനെ കൈയ്യിലെടുത്ത് കലിപ്പിക്കുന്നതാണ് വീഡിയോ. വാവാ സുരേഷിനെ ഫീല്ഡ്ഔട്ടാക്കി, ആശാന് ഇപ്പോള്‍ സൂവിലാണോ താമസം എന്നൊക്കെയാണ് ടൊവിനോയുടെ പോസ്റ്റിന് താഴെ ഒരാള്‍ കുറിച്ചിരിക്കുന്നത്. വേറെ ഒന്നും കിട്ടില്ലേ, ഒറിജിനല്‍ ആണോ, പാമ്പിന് നടനാണെന്ന് അറിയില്ല, ന്യൂജെന്‍ വാവാ സുരേഷ് എന്നിങ്ങനെയാണ് താരം പങ്കുവച്ച വീഡിയോക്ക് താഴെ വന്നിരിക്കുന്ന കമെന്റുകൾ.
https://www.instagram.com/p/CCxalAkj19-/
നടൻ അജിത്തിന്റെ വസതിയിൽ ബോംബ് വച്ചെന്ന് ഭീഷണി
മംമ്ത മോഹൻദാസിനൊപ്പമെത്തിയ ഫോറൻസിക് ആയിരുന്നു താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അപ്രതീക്ഷിതമായെത്തിയ ലോക്ഡൗൺ സിനിമയെ സാരമായി ബാധിച്ചു. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയാണ് ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം. ഇതിനു പുറമെ ഒരുപിടി നല്ല ചിത്രങ്ങളും അണിയറയിൽ ടോവിനോയുടെതായി ഒരുങ്ങുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക