തമിഴ് പ്രേക്ഷകർക്ക് മാത്രമല്ല, മലയാളി പ്രേക്ഷകരുടെയും ഇഷ്ട്ട താരജോഡിയാണ് ചിമ്പുവും തൃഷയും. ഇപ്പോഴിതാ സിനിമാലോകത്ത് നിന്ന് മറ്റൊരു വാർത്തയാണ് പുറത്തു വരുന്നത്. തൃഷയും ചിമ്പുവും വിവാഹിതരാകാന്‍ പോകുന്നുവെന്നാണ് പുറത്തുവന്നിരിക്കുന്ന പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ഇരുവരും ഇതുവരെ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.
തൃഷ നേരത്തെ തെന്നിന്ത്യന്‍ നടന് റാണ ദഗ്ഗുപതിയുമായി പ്രണയത്തിലായിരുന്നെങ്കിലും ഇരുവരും വേര്‍പിരിയുകയായിരുന്നു. 2015ല്‍ വ്യവസായിയായ വരുണ്‍ മന്യനുമായി തൃഷയുടെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് ഇരുവരും വിവാഹത്തില്‍ നിന്നും പിന്മാറി. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ചിമ്പുവും ഏറെ നാള് പ്രണയത്തിലായിരുന്നു. നയന്‍താരയുമായി പിരിഞ്ഞ ചിമ്പു നടി ഹന്‍സികയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വന്നിരുന്നു.
മണിരത്നം ഒരുക്കുന്ന വെബ് സീരീസില്‍ തമിഴ് നടൻ സൂര്യക്ക് പുറമെ ഫഹദ് ഫാസിലും എത്തുന്നു…!
2010ല്‍ പുറത്തിറങ്ങിയ, ഗൗതം മേനോന് സംവിധാനം ചെയ്ത ‘വിണ്ണൈത്താണ്ടി വരുവായ’ എന്ന ചിത്രത്തില്‍ ചിമ്പു തൃഷ ജോഡികളുടെ പ്രകടനം ഇന്നും പ്രേക്ഷകർ ഓർമ്മയിൽ സൂക്ഷിക്കുന്നവയാണ്. അതുകൊണ്ടു തന്നെ വാർത്തയുടെ സത്യാവസ്ഥക്കായി കാത്തിരിക്കുകയാണ് ആരാധകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക