തിങ്കളാഴ്ച ചേരുന്നതിനായി തീരുമാനിച്ചിരുന്ന നിയമസഭാ സമ്മേളനം മാറ്റിയേക്കും എന്ന സൂചന. കോവിഡ് വ്യാപനം കണക്കിലെടുത്താണ് പുതിയ തീരുമാനം. ധനകാര്യ ബില്‍ പാസാക്കുന്നതിനാണ് പ്രധാനമായും നിയമസഭ സമ്മേളിക്കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ധനകാര്യബില്‍ ഈ മാസം 30 ആവുമ്പോൾ അസാധുവാകും. ബില്‍ പാസാക്കി ഈ സാഹചര്യം ഒഴിവാക്കുകയായിരുന്നു പ്രധാന ലക്ഷ്യം.
എന്നാല്‍ ധനകാര്യബില്ലിന്റെ കാലാവധി നീട്ടാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നതിനു സര്‍ക്കാരിന് ആലോചനയുണ്ട്. അതേസമയം ഈ മാസം 24ന് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ വി ഡി സതീശന് എംഎല്‍എ നിയമസഭാ സെക്രട്ടറിക്ക് കത്ത് കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക